29.2 C
Qatar
Thursday, April 16, 2026

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ജിദ്ദയിലെത്തി

- Advertisement -

ജിദ്ദ: ഉച്ചകോടി തലത്തിൽ നടക്കുന്ന അറബ് ലീഗ് കൗൺസിലിന്റെ 32-ാമത് റെഗുലർ സെഷനിലേക്കുള്ള ഖത്തർ സ്റ്റേറ്റ് പ്രതിനിധി സംഘത്തെ നയിക്കാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വെള്ളിയാഴ്ച സൗദി അറേബ്യയിലെ ജിദ്ദയിലെത്തി.

കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ അമീറിനെയും അനുഗമിച്ച സംഘത്തെയും രാജകുമാരൻ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ അൽ സൗദ്, സൗദി അറേബ്യയിലെ ഖത്തർ സ്റ്റേറ്റ് എംബസി അംഗങ്ങൾ, നിരവധി സൗദി സിവിൽ, സൈനിക ഉദ്യോഗസ്ഥർ ,മക്ക അൽ മുഖറമ റീജിയൻ ഡെപ്യൂട്ടി ഗവർണർ എച്ച്ആർഎച്ച് രാജകുമാരൻ ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, സൗദി അറേബ്യയിലെ ഖത്തർ അംബാസഡർ ബന്ദർ ബിൻ മുഹമ്മദ് അൽ അത്തിയാദ്, എന്നിവർ ചേർന്ന് സ്വീകരിച്ചു.

- Advertisement -

Content Highlights: Amir arrives in Jeddah

Latest news
MORE IN LATEST NEWS

MOST POPULAR