അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഖത്തർ അമീർ കപ്പ് കപ്പ് ഫൈനലിനായി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ നിർബന്ധമായും ഫാൻ ഐഡി ആവശ്യമാണ്. എന്നാൽ ഫാൻ ഐഡി ലഭിച്ചു കൊണ്ടിരുന്ന നാഷണൽ കൺവെൻഷൻ സെന്ററിലെ സേവനം നിർത്തലാക്കിയെന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം.
എസ് സി ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഫാൻ ഐഡി ഇതുവരെയും ലഭിക്കാത്തവർ പകരമായി അൽ തുമാമ സ്റ്റേഡിയത്തിന് തെക്കുവശത്തുള്ള സർവീസ് സെന്റർ സന്ദർശിക്കാവുന്നതാണ്. വൈകുന്നേരം 4 മണി മുതൽ ഫാൻ ഐഡികൾ നൽകിതുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.
