ദോഹ: പരിമിതമായ കാണികളുടെ സാനിധ്യത്തിൽ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചവർക്കും കോവിഡ് മുക്തി നേടിയവർക്കും പ്രവേശന അനുമതി നൽകികൊണ്ട് അമീർ കപ്പ് ഫൈനൽ 14 ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടത്തും.
ഏപ്രിൽ 30 ന് രണ്ടാം ഡോസ് സ്വീകരിച്ചവർക്കും, നവംബർ 14 നും ഏപ്രിൽ 24 നും ഇടയിൽ കോവിഡ് മുക്ത്തി നേടിയവർക്കും കളികാണാൻ അവസരമുണ്ടാകുക. ടിക്കറ്റുകളുടെ ലഭ്യത അനുസരിച്ച് വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.
