ദോഹ: ഖത്തർ മ്യൂസിയത്തിന്റെ സഹകരണത്തോടെയുള്ള കുട്ടികളുടെ മ്യൂസിയം “ദാദു” പദ്ധതി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ന് രാവിലെ സിദ്ര മരം നട്ടു ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ മ്യൂസിയം “ദാദു”വിന്റെ സ്ഥാപക അംഗങ്ങളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ ഒരു ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള സംരംഭത്തിന്റെ ഭാഗമായി അമീർ 600,000-ാമത്തെ വൃക്ഷം നടുകയായിരുന്നു.
അതിനുശേഷം ഒരു ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള സംരംഭത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും കുട്ടികളുടെ മ്യൂസിയം ഗാർഡൻ പദ്ധതിയെക്കുറിച്ചും അതിൽ ഉൾപ്പെടുന്ന വിവിധ പ്രവർത്തനങ്ങളെയും ഉത്തേജകവും സംവേദനാത്മകവും പര്യവേക്ഷണപരവുമായ പരിപാടികളെക്കുറിച്ചുള്ള അവതരണം അമീർ ശ്രദ്ധിക്കുകയും ചെയ്തു.
ഖത്തർ മ്യൂസിയംസ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർപേഴ്‌സൺ ഷെയ്ഖ അൽ മയസ്സ ബിൻത് ഹമദ് അൽതാനി, ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ഫിഫ പ്രസിഡന്റ് എച്ച്ഇ ജിയാനി ഇൻഫാന്റിനോ, മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും അമീറിനൊപ്പം ഉണ്ടായിരുന്നു.
