ദോഹ : ഖത്തര്‍ മന്ത്രിസഭയില്‍ ഭേദഗതി ചെയ്ത് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി. രാവിലെ പുറപ്പെടുവിച്ച 2021 ലെ ഓര്‍ഡര്‍ നമ്പര്‍ 2 പ്രകാരം മസൂദ് മുഹമ്മദ് അല്‍ അമേരിയെ നീതിന്യായവകുപ്പു മന്ത്രിയായി നിയമിക്കും.
ഇതിനു പുറമേ കാബിനറ്റ് കാര്യ സഹമന്ത്രിയുടെ അധിക ചുമതലകള്‍ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബാക്ക് നല്‍കിയതായും ഉത്തരവില്‍ പറയുന്നു. ഉത്തരവ് ഇഷ്യു ചെയ്ത തീയതി മുതല്‍ നടപ്പാക്കണമെന്നും അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിട്ടു.
