28.9 C
Qatar
Thursday, April 16, 2026

ഇന്ന് ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചത് ആറു പേർ: 927 പുതിയ കേസുകളും

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 927 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതെ സമയം 512 പേർ വൈറസിൽ നിന്നും രോഗമുക്തി നേടി. ഇതോടെ ഖത്തറിൽ രോഗമുക്തി നേടിയ ആളുകളുടെ എണ്ണം 166,953 ആയി.

ഇന്ന് പുതുതായി ആറു പേർ കൂടി വൈറസ് ബാധിച്ച് മരിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച് തീവ്രപരിചരണത്തില്‍ കഴിഞ്ഞിരുന്ന 33, 49, 52, 58, 76, 79 വയസ്സുള്ളവരാണ് മരണപ്പെട്ടത്.

- Advertisement -

പുതിയ 927 കേസുകളിൽ 814 കമ്മ്യൂണിറ്റി കേസുകളും 113 എണ്ണം വിദേശത്ത് നിന്ന് മടങ്ങിവന്നവരുമാണ്. ഖത്തറിലെ COVID-19 കേസുകളുടെ എണ്ണം അടുത്തിടെ വർദ്ധിച്ചതോടെ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്:

  • ശാരീരിക അകലം പാലിക്കൽ.
  • മറ്റുള്ളവരുമായി അടുത്ത ബന്ധം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക.
  • മാസ്ക് ധരിക്കുക
  • പതിവായി കൈ കഴുകുക

COVID-19 ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഉടൻ തന്നെ 16000 ഹെൽപ്പ് ലൈനുമായി ബന്ധപ്പെടണം. നേരത്തേ രോഗം കണ്ടെത്തിയാൽ ശരിയായ ചികിത്സ ലഭ്യമാക്കാനും വൈറസിൽ നിന്ന് കരകയറാൻ എളുപ്പമായിരിക്കും.

Latest news
MORE IN LATEST NEWS

MOST POPULAR