ഇൻഫ്രാസ്ട്രക്ചർ ജോലികൾ പൂർത്തിയാക്കുന്നതിനായി 2021 ഓഗസ്റ്റ് 20 വെള്ളിയാഴ്ച പുലർച്ചെ മുതൽ നാലു ദിവസത്തേക്ക് ലേഖ്വയർ ഇന്റർസെക്ഷനിൽ നിന്നും നാഷണൽ ലൈബ്രറി ഇന്റർസക്ഷനിലേക്കുള്ള ദിശയിലുള്ള അൽ മർഖിയ സ്ട്രീറ്റിന്റെ ഒരു ഭാഗം താൽക്കാലിക അടച്ചുപൂട്ടുമെന്ന് ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഘൽ അറിയിച്ചു.
അൽ മർഖിയ സ്ട്രീറ്റിൽ നിന്ന് വരുന്നവർ നേരെ പോകാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ അൽ താവോൺ ഇടത്തോട്ട് തിരിഞ്ഞ് അൽ താവോൺ ഇന്റർസെക്ഷൻ ഉപയോഗിക്കണമെന്ന് അഷ്ഘൽ നിർദേശിച്ചു. അതേസമയം അൽ താവോൺ ഇന്റർസെക്ഷനിൽ നിന്ന് വരുന്നവർ അടുത്ത ഇന്റർസെക്ഷനിൽ നിന്നും യു-ടേൺ എടുത്ത് അൽ കോർണിഷ് സ്ട്രീറ്റിലൂടെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തണമെന്നും അഷ്ഘൽ നിർദേശിച്ചു.
