27.7 C
Qatar
Thursday, April 16, 2026

അഷ്ഗൽ രാജ്യത്തൊട്ടാകെയുള്ള സ്കൂളുകളിൽ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നു

- Advertisement -

ദോഹ: സുരക്ഷാ പദ്ദതിയിൽ ഉൾപ്പെട്ട 88 ശതമാനം സ്ക്കൂളുകളിലെയും ഗതാഗത സുരക്ഷാ നടപടികൾ പൂർത്തിയതായി ഖത്തർ പൊതുമരാമത്ത് വിഭാഗം ‘അഷ്ഗൽ’ അറിയിച്ചു. മൊത്തം സ്ക്കൂളുകളിലെ 465 സ്ക്കൂ‍ളുകളിലെ ഒരുക്കങ്ങളാണ് പൂർത്തീകരിച്ചത്.

2020-21 ലെ പുതിയ അധ്യയനവർഷത്തേക്കുള്ള അഷ്ഗലിന്റെ സന്നദ്ദ പ്രവർത്തനങ്ങളുടെ ഭാഗമായി 38 സ്കൂളുകളുടെ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് പുറമെയാണിത്.

- Advertisement -

സ്കൂളുകൾക്ക് ചുറ്റുമുള്ള റോഡുകളിൽ റോഡ് സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിനായി അന്താരാഷ്ട്ര നിലവാരമുള്ള സമഗ്രവും നിരന്തരവുമായ പദ്ധതികളാണ് അഷ്ഗൽ നടപ്പാക്കുന്നത്. ഇത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നു.

കൂടാതെ സ്കൂളുകളുടെ ലഭ്യത വർധിപ്പിക്കുന്നതിനായി, 25 സ്കൂളുകളുടെ ഡിസൈൻ‌ പ്ലാനുകൾ‌ പുരോഗമിക്കുകയാണ്. അഞ്ച് സ്കൂളുകളുടെ ഡിസൈൻ പൂർ‌ത്തിയാക്കുകയും ചെയ്തു.

- Advertisement -

English Summary: Ashghal enhances traffic safety for 465 schools across the country

  

Latest news
MORE IN LATEST NEWS

MOST POPULAR