26.4 C
Qatar
Sunday, April 19, 2026

പുതിയ അധ്യയനവർഷം 518 സ്കൂളുകളിൽ റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കാനൊരുങ്ങി അഷ്ഘൽ

- Advertisement -

2021-22 പുതിയ അധ്യയന വർഷത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി രാജ്യത്തൊട്ടാകെയുള്ള 518 സ്കൂളുകൾക്ക് ചുറ്റുമുള്ള റോഡ് സുരക്ഷാ സവിശേഷതകൾ  പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) മെച്ചപ്പെടുത്തി. സ്കൂൾ സോൺ സേഫ്റ്റി പ്രോഗ്രാമിൽ ഏകദേശം മൊത്തം സ്കൂളുകളുടെ 91% ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പഠനമനുസരിച്ച്,  വികസനപ്രവർത്തനങ്ങൾ ആവശ്യമായ സ്കൂളുകളുടെ പരിസരപ്രദേശങ്ങൾ കണ്ടെത്താൻ അഷ്ഘലിനൊപ്പം ആഭ്യന്തര മന്ത്രാലയവും ദേശീയ റോഡ് സുരക്ഷാ സമിതിയും ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ രീതിയിൽ  ഖത്തറിലെ വിവിധ മേഖലകളിലായി ഏകദേശം 568 സ്കൂളുകൾക്ക് ഈ വർഷം മുൻഗണന നൽകിയിട്ടുണ്ട്.

- Advertisement -

41 സ്കൂളുകളിൽ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുകയും രണ്ട് അധിക സ്കൂളുകളുടെ പദ്ധതികൾ പൂർത്തിയാക്കുകയും ചെയ്തു.  രാജ്യത്തെ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ അനുമതികൾ ലഭിച്ചാലുടൻ ജോലി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ 7 സ്കൂളുകൾക്കായി റോഡ് സുരക്ഷാ പദ്ധതികളും രൂപകൽപ്പന ചെയ്തിട്ടുണ്ട്. സ്കൂൾ സോൺ സേഫ്റ്റി പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ള 100% സ്കൂളുകളും നടപ്പാക്കലിന്റെ വിവിധ ഘട്ടങ്ങളിലാണുള്ളത്.

സ്കൂളുകൾക്ക് ചുറ്റുമുള്ള റോഡുകളിൽ റോഡ് സുരക്ഷാ സവിശേഷതകൾ ഉറപ്പുവരുത്തുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സമഗ്രവും തുടർച്ചയായതുമായ പദ്ധതി നടപ്പാക്കുന്നത് തുടരുകയാണെന്നും അങ്ങനെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും സുരക്ഷയും  വർദ്ധിപ്പിക്കുന്നുവെന്ന് എൻജി. ഹൈവേസ് ഓപ്പറേഷൻ & മെയിൻറനൻസ് വിഭാഗം മേധാവി ഹസ്സൻ അൽ ഹമാദി പറഞ്ഞു. ഇത് ദേശീയ റോഡ് സുരക്ഷാ തന്ത്രത്തിലെ (2018 – 2022) പ്രധാന ഘടകങ്ങളിലൊന്നായതിനാൽ അഷ്ഗൽ ഈ പ്രോഗ്രാമിന് ഉയർന്ന മുൻഗണന നൽകുന്നു. ഈ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും കാൽനടയാത്രക്കാരിൽ നിന്ന് വാഹനങ്ങൾ മാറ്റിനിർത്തുന്നതിനും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താനും നടപ്പാതയില്ലാത്ത റോഡുകൾ മെച്ചപ്പെടുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR