സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് അൽ ലുക്ത സ്ട്രീറ്റിനെ സബാഹ് അൽ അഹ്മദ് ഇടനാഴിയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ സിഗ്നൽ നിയന്ത്രിത ജംഗ്ഷൻ പൊതുമരാമത്ത് അതോറിറ്റി (അഷ്ഘൽ) ഇന്ന് തുറക്കും. അൽ ലുക്ത, അൽ ഗർറഫ, അൽ റയാൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇത് കൂടുതൽ ഗുണപ്രദമാകും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചായിരിക്കും ഇതിന്റെ ഉദ്ഘാടനം നടക്കുന്നത്.
അൽ ഗറഫ (ഇമിഗ്രേഷൻ) ഇന്റർചേഞ്ച്, ടിൽറ്റഡ് ഇന്റർചേഞ്ച് എന്നിവയ്ക്ക് പകരമായാണ് അഷ്ഘൽ പുതിയ ജംഗ്ഷൻ ആക്സസ് പോയിന്റായി അവതരിപ്പിക്കുന്നത്. രണ്ട് ജംഗ്ഷനുകളിലെയും തിരക്ക് കുറയ്ക്കുന്നതിനും ചുറ്റുമുള്ള സ്കൂളുകൾ, മാർക്കറ്റുകൾ, മാളുകൾ, സമീപത്തെ സുപ്രധാന സൗകര്യങ്ങൾ എന്നിവയിലേക്കുള്ള ഗതാഗതവും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
സിഗ്നൽ സംവിധാനങ്ങളുള്ള ജംഗ്ഷന് താഴെയുള്ള അൽ ലുക്ത ടണലിൽ അൽ ഗർറഫയ്ക്കും അൽ ലുക്തയ്ക്കും ഇടയിൽ സ്വതന്ത്രമായ ഗതാഗത ഒഴുക്ക് ഉറപ്പുവരുത്തുന്നതിനായി എല്ലാ ദിശകളിൽ നിന്നും പുതിയ കവലയുമായി സംയോജിപ്പിക്കുന്നതിനായി രണ്ട് പാതകൾക്ക് പകരം ഓരോ ദിശയിലും നാല് പാതകളായി മാറ്റുകയും പുതിയ ജംഗ്ഷനുമായി യോജിപ്പിക്കുകയും ചെയ്തു.
