തിരുവനന്തപുരം : വിമാനം പറപ്പിക്കൽ പരിശീലനത്തിനിടെ ഫ്ലയിങ് ഇൻസ്‌പെക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വിദ്യാർത്ഥിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജനുവരിയിലാണ് സംഭവം. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ ഫ്ലയിങ് ഇൻസ്‌പെക്ടർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിമാനത്തിലെ പരിശീലത്തിനിടയിൽ കടന്നു പിടിക്കുകയും ലൈംഗീക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
