ദോഹ: ഖത്തറില്‍ വാഹന പരിശോധനയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 ന്. ഈ ദിവസത്തിനു മുമ്പായി തന്നെ അപേക്ഷ സമർപ്പിക്കണമെന്ന് അല്‍ ഫഹസ് അധികൃതര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.
ആഗസ്റ്റ് ഒമ്പത് മുതലാവും ഖത്തറിലെ എല്ലാ വാഹനപരിശോധന കേന്ദ്രങ്ങളിലും വാഹനപരിശോധനകള്‍ തുടങ്ങുക എന്ന് അധികൃതര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിലും മട്ടുമായി കഴിഞ്ഞ മാസങ്ങളിൽ വാഹനപരിശോധന നടത്താന്‍ സാധിക്കാതിരുന്ന വാഹന ഉടമകൾ ഈ മാസം ജൂലൈ 31ന് മുമ്പേ തന്നെ ഇതിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് അധികൃതര്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു.
ഇന്റസ്ട്രിയൽ ഏരിയയിലെ ഹെവി വാഹനങ്ങള്‍ മേഖലക്ക് തൊട്ടടുത്തുള്ള അല്‍ ഫഹസ് കേന്ദ്രത്തിലാണ് പരിശോധനക്ക് നടത്തേണ്ടതെന്ന് അധികൃതര്‍ പ്രത്യേകം അറിയിച്ചിട്ടുണ്ട്.
English summary; Authorities in Qatar asked vehicle owners to submit online applications to vehicle inspections before July 31
