ദോഹ: ഖത്തറില്‍ ശൈത്യകാലം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവെടിയരുതെന്ന് ഹമദ് അധികൃതര്‍. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കമ്യൂണിക്കേഷന്‍ ഓഫീസര്‍ അലി അബ്ദുല്ല അല്‍ ഖാദിറാണ് ഖത്തറിലെ ഒരു പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത് .
കഴിഞ്ഞ തവണത്തെ ശൈത്യകാലം പോലെ ഇത്തവണത്തെ ശൈത്യത്തെ പരിഗണിക്കരുത്, ശൈത്യം ആരംഭിച്ചതോടെ ഖത്തറിന്റെ വിവിധ മരുഭൂമി പ്രദേശങ്ങളിലേക്ക് ക്യാമ്പിനായി പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ പറഞ്ഞു.
മരുഭൂമി പ്രദേശങ്ങളില്‍ ക്യാമ്പിനായി പോകുന്നവര്‍ ക്യാമ്പില്‍ വ്യക്തി ശുചിത്വം, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണം, മാസ്‌കുകള്‍ സാനിറ്റൈസറുകള്‍ എന്നിവയുടെ ഉപയോഗം ഉറപ്പുവരുത്തണമെന്നും, ക്യാമ്പിങ് സീസണിന് ആവശ്യമായ എല്ലാ മുന്‍ഒരുക്കങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കുകയും നിരീക്ഷണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
