23.5 C
Qatar
Saturday, April 18, 2026

ബ്ലാക്ക്‌ലിസ്റ് രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഖത്തറിനെ എടുത്തുമാറ്റി ബഹ്‌റൈൻ; ബന്ധം ഊഷ്മളമാക്കാൻ ഇരുരാജ്യങ്ങളും കൈകോർക്കും

- Advertisement -

ജിസിസി പ്രതിസന്ധി അവസാനിച്ചതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല നിലയിലേക്ക് ഉയർത്താൻ ബഹ്‌റൈൻ യാത്ര നിരോധിച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ബഹ്‌റൈൻ മിനിസ്റ്റിറി ഖത്തറിനെ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അതിന്റെ ‘ട്രാവൽ വാണിംഗ്’ വിഭാഗത്തിലെ പട്ടികയിൽ നിന്ന് ഖത്തറിനെ ഒഴിവാക്കി, മുമ്പ് ഖത്തറിനെ യാത്ര നിരോധിച്ചിട്ടുള്ള സ്ഥലമായി ഉയർത്തിക്കാട്ടിയിരുന്നുവെന്ന് ബഹ്‌റൈൻ മിറർ മാധ്യമത്തെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

- Advertisement -

സൗദി അറേബ്യയിൽ ജിദ്ദ ഉച്ചകോടിക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് നടപടി.

2017 ജൂണിൽ ബഹ്‌റൈൻ, യുഎഇ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്.

- Advertisement -

Source:medafricatimes.com

Source Link: https://medafricatimes.com/27455-bahrain-removes-qatar-from-countries-blacklisted-to-visit-as-relations-rewarm-up.html

Latest news
MORE IN LATEST NEWS

MOST POPULAR