ദോഹ: ഖത്തറില്‍ പൊതു പാര്‍ക്കുകളില്‍ മാലിന്യം ഉപേക്ഷിച്ചാല്‍ കര്‍ശനമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബലദിയ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഖത്തര്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പൊതു ഉദ്യാനങ്ങള്‍ ബീച്ചുകള്‍ എന്നിവടങ്ങളില്‍ ഭക്ഷണ മാല്യങ്ങള്‍ നിക്ഷേപിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലയെന്നും. ഉദ്യാനങ്ങളില്‍ കാണപ്പെടുന്ന ഡസ്റ്റ് ബിന്നുകള്‍ ഉപയോഗപ്പെടുത്തി ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം കൊവിഡ് മുന്‍കരുതല്‍ വസ്തുക്കളായ മാസ്‌കുകള്‍, കയ്യുറ പോലുള്ളവ ഒരു തരത്തിലും പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കരുതെന്നും ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
