25 C
Qatar
Thursday, April 16, 2026

ശക്തമായ കാറ്റ് വില്ലനായി, ഇന്ന് നടക്കാനിരുന്ന ബലൂൺ പരേഡ് നാളേക്ക് മാറ്റിവെച്ചു

- Advertisement -

ഈദ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്ന് നടക്കാനിരുന്ന മുഖ്യ ആകർഷണമായ ബലൂൺ പരേഡ് വീണ്ടും മാറ്റി വെച്ചു. കാലാവസ്ഥാപരമായ കാരണങ്ങൾ കൊണ്ടാണ് മാറ്റിവെച്ചത്. പൊടിക്കാറ്റ് മൂലം 4.30ക്ക് നടക്കാനിരുന്ന പരേഡ് രാത്രിയിലേക്ക് മാറ്റി വെച്ചിരുന്നു. എന്നാൽ ശക്തമായ കാറ്റ് വീണ്ടും വീശിത്തുടങ്ങിയത് പ്രതികൂലമായി ബാധിക്കുകയായിരുന്നു.

ശക്തമായ കാറ്റ് അല്ലെങ്കിൽ മറ്റു കാലാവസ്ഥാപരമായ പ്രതികൂല സാഹചര്യം നിലനിൽക്കുന്നില്ലെങ്കിൽ നാളെ വൈകുന്നേരം 3 മണി മുതൽ ബലൂൺ പരേഡ് നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR