35.4 C
Qatar
Sunday, April 19, 2026

ജനസാഗരമായി ഈദ് ഫെസ്റ്റിവൽ, ദോഹ കോർണിഷ് ഉത്സവലഹരിയിൽ

- Advertisement -

ദോഹ : ദോഹ കോർണിഷിൽ രാത്രി 9.30ക്ക് നടക്കാനിരിക്കുന്ന വെടിക്കെട്ടും അതിനുശേഷം നടക്കാനിരിക്കുന്ന ബലൂൺ പരേഡും കാണാനായി വൻ ജനപ്രവാഹമാണ് ഒഴുകിയെത്തുന്നത്.

ഈദ് ഫെസ്റ്റിവലിന്റെ ഇന്നത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ബലൂൺ പരേഡ്. വൈകുന്നേരം 4 മണിക്ക് ശേഷം നടക്കാനിരുന്ന ബലൂൺ പരേഡ് കാലാവസ്ഥാപരമായ കാരണങ്ങളാൽ വെടിക്കെട്ടിനു ശേഷമായി സമയം പുനക്രമീകരിച്ചിരുന്നു. ഖത്തറിൽ അനുഭവപ്പെട്ട പൊടിക്കാറ്റായിരുന്നു പ്രധാന കാരണം.

- Advertisement -

കഴിഞ്ഞ വർഷത്തെ ഈദ് ആഘോഷങ്ങളെക്കാൾ കൂടുതൽ ആളുകൾ ഇത്തവണ ദോഹ കോർണിഷിൽ എത്തിച്ചേർന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളില്ലാത്തതും കൂടുതൽ മെച്ചപ്പെട്ട ഗതാഗത മാർഗങ്ങൾ മന്ത്രാലയം ഒരുക്കിയതും കൂടുതൽ ഫാമിലികളുടെയും ചെറുപ്പക്കാരുടെയും പങ്കാളിത്തത്തിനു വഴിയൊരുക്കിയിട്ടുണ്ട്. ദീപാലങ്കാരങ്ങളും കോർണിഷിലെ പുതിയ ഈന്തപ്പനയുടെ ആകൃതിയിലുള്ള വഴി വിളക്കുകളും ആളുകൾക്ക് മികച്ച കാഴ്ചയൊരുക്കുന്നുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR