കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രോഗി മരിച്ചു.പാലക്കാട് സ്വദേശി തെങ്കര പെരുമണ്ണിൽ വീട്ടിൽ ഹംസയാണ് (56) മരിച്ചത്.സംസ്ഥാനത്ത് മ്യൂകോർമൈകോസിസ് (ബ്ലാക്ക് ഫംഗസ്)രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. 19 പേര്‍ ഇപ്പോൾ ചികിത്സയിലുണ്ടെന്നാണ് റിപോർട്ടുകൾ പറയുന്നത്.കന്യാകുമാരി സിഎംഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ അധ്യാപികയായിരുന്ന പത്തനംതിട്ട സ്വദേശി അനീഷ ഫങ്കസ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചിരുന്നു. 20 പേര്‍ക്കാണ് ഇതുവരെ ഈ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 7, തിരുവനന്തപുരം 3, എറണാകുളം 3, പാലക്കാട് 2, കോട്ടയം 2, കണ്ണൂര്‍ 1, കൊല്ലം 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് മൊത്തം രോഗബാധിതരുടെ എണ്ണം.
- Advertisement -
