28.9 C
Qatar
Thursday, April 16, 2026

രാജ്യത്ത് ബ്ലാക്ക് ഫംഗസ് വ്യാപിക്കപ്പെടുന്ന സാഹചര്യത്തിൽ ആംഫറ്റെറിസിൻ ബി ഉൽപാദനം വർധിപ്പിക്കാൻ ഫാർമ കമ്പനികൾക്ക് കേന്ദ്ര സർക്കാരിൻറെ നിർദേശം.

- Advertisement -

കൊച്ചി : രാജ്യത്തുടനീളം ബ്ലാക്ക് ഫംഗസ് രോഗം വ്യാപകമായി റിപ്പോർട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇതിനെതിരായി ഉപയോഗിക്കാവുന്ന ആംഫറ്റെറിസിൻ ബി ഉൽപാദനം വർധിപ്പിക്കാൻ ഫാർമ കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ .ഫൈസറിന്റെ ഉടമസ്ഥതയിലുള്ള മൈലാൻ ലബോറട്ടറീസ് (വിയാട്രിസ്), ഭാരത് സീറംസ് ആൻഡ് വാക്സീൻസ്, ബിഡിആർ ഫാർമ, സൺ ഫാർമ, സിപ്ല, ലൈഫ് കേർ, അബോട്ട് ലബോറട്ടറീസ് തുടങ്ങിയ കമ്പനികളോട് ആണ് സർക്കാർ നിർദേശം മുന്നോട് വെച്ചിട്ടുള്ളത്.


നിലവിൽ വിപണിയിൽ മരുന്നിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ മിക്ക കമ്പനികളും മരുന്നിന്റെ ഉൽപാദനം വർധിപ്പിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്.എന്നാൽ ഉൽപാദനം ഇപ്പോൾ ആരംഭിച്ചാലും ഏകദേശം 20 മുതൽ 30 ദിവസം വരെ സമയം എടുക്കും വിപണിയിൽ ഇവ ലഭ്യമാക്കുവാൻ .അതുകൊണ്ട് തന്നെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനികളായ വിയാട്രിസ് ഉൾപെടുന്നവരോട് ആഭ്യന്തര ആവശ്യങ്ങൾക് ഉത്പാദനം നടത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.

- Advertisement -


ആഭ്യന്തര വിപണിക്കായി ഉൽപാദനം നടത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ട് .പ്രതിദിനം രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതു കൂടുകയും രോഗബാധിതരുടെ മരണനിരക്ക് ഉയർന്ന നിലയിൽ ആയതിനാലുമാണ് സർക്കാർ ഇടപെടുന്നത് .

കടപ്പാട് :മനോരമ ന്യൂസ്






Latest news
MORE IN LATEST NEWS

MOST POPULAR