ദോഹ : ഖത്തറിലെ ശൂറാ കൗൺസിലിന്റെ 49-)o റെഗുലർ സെഷനിൽ ഖത്തര്‍ അമീര്‍ നടത്തിയ പ്രസംഗത്തിന് പ്രശംസയുമായി മന്ത്രിസഭ. കാർഷിക, യുവജന, കായിക മേഖലകളിൽ കുവൈത്തുമായും സ്പെയിനുമായി ഒപ്പുവെച്ച ധാരണപത്രങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്ത അമീര്‍ എച്ച് എച്ച് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ തീരുമാനത്തെയാണ് മന്ത്രിസഭാ പ്രശംസിച്ചത്.
കോവിഡ് 19 പ്രതിസന്ധിയിലും രാജ്യത്തിന്റെ ആരോഗ്യ, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ കുറക്കുന്നതിൽ ഖത്തര്‍ വിജയിച്ചതയും അതില്‍ ഖത്തര്‍ അമീര്‍ വഹിച്ച പങ്ക് വലുതാണെന്നും മന്ത്രിസഭ വ്യക്തമാക്കി. ആഭ്യന്തര, വിദേശ തലങ്ങളിൽ അമീറിന്റെ നയങ്ങളിൽ അഭിമാനിക്കുന്നുവെന്നും മന്ത്രിസഭ ക്കൂടിച്ചേത്തു .
