23.5 C
Qatar
Friday, April 17, 2026

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ മുൻപത്തേത് പോലെ തുടരും, കോവിഡ് വാക്‌സിനേഷൻ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ച് മന്ത്രിസഭ

- Advertisement -

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് അൽ താനിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭയുടെ ഔദ്യോഗികയോഗം അമിരി ദിവാനിൽ വെച്ച് നടന്നു. യോഗത്തിനു ശേഷം പരിസ്ഥിതി- മുനിസിപ്പാലിറ്റി മന്ത്രിയും ക്യാബിനറ്റ് അഫെയർസ് തത്കാലിക മന്ത്രിയുമായ അബ്ദുള്ള ബിൻ അബ്ദുൾഅസീസ് ബിൻ തുർക്കി അൽ സുബേയ് താഴെ പറയുന്ന പ്രസ്താവന പുറത്തിറക്കി.

യോഗത്തിന്റെ തുടക്കത്തിൽ തന്നെ കോവിഡ് പ്രതിരോധത്തിലെ പുരോഗതിയെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രി സംക്ഷിപ്ത രൂപത്തിൽ അവതരിപ്പിച്ചു. ഖത്തർ ജനതക്ക് നൽകിയ കോവിഡ് വാക്‌സിൻ ഡോസുകളുടെ എണ്ണം 4 മില്യൺ കടന്നതിനാൽ മന്ത്രിസഭക്ക്‌ കോവിഡ് വാക്‌സിനേഷൻ പ്രോഗ്രാമിന്റെ പുരോഗതിയിൽ സംതൃപ്തിയുണ്ടെന്ന് വ്യക്തമാക്കി. കോവിഡ് മഹാമാരിയെ തടയാൽ നിലവിൽ തുടരുന്ന നടപടികളും മുൻകരുതൽ മാനദണ്ഡങ്ങളും അത് പോലെ തന്നെ തുടരാൻ മന്ത്രിസഭയിൽ ധാരണയായി.

Latest news
MORE IN LATEST NEWS

MOST POPULAR