ദോഹ: റെഡ് സോൺ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്ന, കോവിഡ് വാക്സിനേഷൻ സ്വീകരിച്ച മാതാപിതാക്കളുടെ കുട്ടികളെ ഹോട്ടൽ ക്വാറന്റൈന്‍ നിന്ന് ഒഴിവാക്കി. ഖത്തറിൽ നിന്നും രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച രക്ഷിതാക്കളുടെ കൂടെ രാജ്യത്തേക്ക് മടങ്ങി എത്തുന്ന കുട്ടികൾക്കും, 16 വയസ്സ് വരെ പ്രായമായ കുട്ടികൾക്കുമാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. അതെ സമയം കുട്ടിക്ക് 7 ദിവസത്തേക്ക് ഹോം ക്വാറന്റൈന്‍ ആവശ്യമാണെന്ന് ഡിസ്കവർ വെബ്‌സൈറ്റിൽ പറയുന്നു.
16 മുതൽ 18 വരെ വയസ്സുള്ള കുട്ടികൾ വാക്സിൻ എടുക്കാത്തവരാണെകിൽ ഹോട്ടൽ ക്വാറന്റൈന്‍ നിര്ബന്ധമാണെന്നും ഡിസ്കവർ ഖത്തർ വ്യക്തമാക്കി. വാക്‌സിൻ സ്വീകരിക്കാത്ത 16 – 18 വയസ്സ് പ്രായമുള്ള കുട്ടികളുമായി യാത്ര ചെയുന്ന മാതാപിതാക്കൾക്ക് “വെൽക്കം ഹോം പാക്കേജ്” ബുക്ക് ചെയ്യുകയും, ഡോക്യൂമെന്റന്റിസിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുകയും ചെയ്യണം.
