കുവൈത്ത് സിറ്റി: മെഡിക്കല്‍ പരിശോധനക്കായെത്തിയ പ്രവാസിയും ഹെല്‍ത്ത് സെന്‍റര്‍ ജീവനക്കാരനും തമ്മില്‍ സംഘര്‍ഷം. കുവൈത്ത് ഹവല്ലി ഗവര്‍ണറേറ്റിലെ ആശുപത്രിയിലാണ് സംഭവം നടന്നത്. സംഘര്‍ഷത്തിനിടയില്‍ ഹെല്‍ത്ത് സെന്‍ററിലെ ഫ്രണ്ട് ഡസ്കിലെ ചില്ലുകള്‍ തകര്‍ന്നു.
ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ പോലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാരനെ ഡിസ്സ്ട്രിക്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രവാസിയെ മുബാറക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കേറ്റം പിന്നീട് സംഘര്‍ഷത്തിലേക്ക് നയിച്ചു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വാക്കുതര്‍ക്കം ഉണ്ടാകാനുള്ള കാരണം പോലിസ് അന്വേഷിക്കുന്നുണ്ട്.
