ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 230 പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിതീകരിച്ചു.214 പേര്‍ വൈറസില്‍ നിന്ന് മുക്തിനേടി.സ്ഥിതീകരിച്ച 230 കേസുകളില്‍ 214 എണ്ണം പ്രാദേശിക കേസുകളും 16 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരുമാണ്. ഇന്നുതന്നെ 74 വയസുള്ള ഒരാളുടെ മരണവും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,23,376 ആണ്. 2863 സജീവ കേസുകളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കൊറോണ വൈറസ് ബാധിച്ച് ഖത്തറില്‍ ഇതുവരെ 210 പേരാണ് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5020 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 7,24,077ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ കഴിയുന്ന ആകെ രോഗികളുടെ എണ്ണം 427 ആയി.
വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് നാല് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 60 ആയി.
കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ എടുത്തുകളയുന്ന ഈ സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
= ശാരീരിക അകലം പാലിക്കുക
=മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം, തിരക്കേറിയ സ്ഥലങ്ങളിലെയ്ക്കുള്ള യാത്രക്കളും ഒത്തുചേരലുകളും ഒഴിവാക്കുക.
=മാസ്ക് ധരിക്കുക
=പതിവായി സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക.
