ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 206 പുതിയ കൊറോണ കേസുകള്‍ സ്ഥിതീകരിച്ചു. 198 പേര്‍ വൈറസില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ കോവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 1,25,176 ആണ്. സ്ഥിതീകരിച്ച 206 കേസുകളില്‍ 177 എണ്ണം പ്രാദേശിക കേസുകളും 29 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. ഖത്തറില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ 218 പേരാണ് മരിച്ചത്
ഖത്തറില്‍ കോവിഡ് സ്ഥിതീകരിച്ച ആകെ ആളുകളുടെ എണ്ണം 1,28,191 ആണ്. നിലവില്‍ 2,795 കേസുകളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,545 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. ഇതുവരെ മന്ത്രാലയം നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 8,37,486 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 371 ആണ്.
വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മൂന്ന് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 55 ആയി.
