29.2 C
Qatar
Thursday, April 16, 2026

കോവിഡ് 19 : ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 249 പുതിയ കേസുകള്‍, 271 പേര്‍ക്ക് രോഗമുക്തി.

- Advertisement -

ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 249 പുതിയ കൊറോണ കേസുകള്‍ സ്ഥിതീകരിച്ചു. 271 പേര്‍ വൈറസില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ കോവിഡ്‌ മുക്തി നേടിയവരുടെ ആകെ എണ്ണം 1,27,599 ആണ്. സ്ഥിതീകരിച്ച 249 കേസുകളില്‍ 201 എണ്ണം പ്രാദേശിക കേസുകളും 48 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70 വയസുള്ള ഒരു കോവിഡ് രോഗിയുടെ മരണവും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഖത്തറില്‍ ആകെ കോവിഡ്‌ ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 229 ആണ് .

- Advertisement -

ഖത്തറില്‍ കോവിഡ്‌ സ്ഥിതീകരിച്ച ആകെ ആളുകളുടെ എണ്ണം 1,30,711 ആണ്. നിലവില്‍ 2,883 കേസുകളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,665 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. ഇതുവരെ മന്ത്രാലയം നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 9,18,548 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 378 ആണ്.

വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം രണ്ട് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതോടെതീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 35 ആയി.

- Advertisement -

ഖത്തറിൽ COVID-19 ന്റെ നിയന്ത്രണങ്ങൾ ക്രമേണ നീക്കംചെയ്യുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും തങ്ങളുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണെന്ന് ആരോഗ്യമന്ത്രാലയം ജനങ്ങളെ ഓര്‍മപ്പെടുത്തി.

  • ശാരീരിക അകലം പാലിക്കുക.
  • മറ്റുള്ളവരുമായുള്ള സമ്പർക്കം, തിരക്കേറിയ സ്ഥലങ്ങലിലേക്കുള്ള യാത്ര, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിലേക്ക് പോകുന്നത് എന്നിവയെല്ലാം ഒഴിവാക്കുക.
  • മാസ്ക് കൃത്യമായി ധരിക്കുക.
  • പതിവായി കൈ കഴുകുക.
Latest news
MORE IN LATEST NEWS

MOST POPULAR