ദോഹ: ഖത്തറില്‍ കോവിഡ് 19 മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസം കൂടികടന്നു പോയി. രോഗം സ്ഥിതീകരിക്കുന്നവരുടെ എണ്ണത്തിലും താരതമ്യേന ആശ്വാസകരമായ വാര്‍ത്തയാണ് ഖത്തറില്‍. ഇന്നലെ 235 പേര്‍ക്കാണ് രോഗം സ്ഥിതികരിച്ചത്. 221 പേര്‍ രോഗമുക്തി നേടി.ഇതോടെ ഖത്തറില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1,18,199 ആയി.
ഇതുവരെ ഖത്തറില്‍ 205 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ രോഗം സ്ഥിതീകരിച് 2883 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതില്‍ 375 പേര്‍ ആശുപത്രിയില്‍ കഴിയുന്നു. തീവ്രപരിചരണവിഭാഗത്തില്‍ 50 പേരും കഴിയുന്നുണ്ട്. കോവിഡ് പ്രവര്‍ത്തനങ്ങളും അധികൃതര്‍ നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
