ദോഹ: യാത്രക്കാരോട് നേരത്തെ വിമാനത്താവളത്തില്‍ എത്താൻ നിർദേശം നൽകി ഖത്തര്‍ എയര്‍വേയ്സ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ആക്കൌണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഒരു യാത്രക്കാരന്റെ ചോദ്യത്തിനു മറുപടി നൽകിയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് അനുബന്ധ പരിശോധനകള്‍ നിലനിൽക്കുന്നതിനാൽ യാത്രക്കാര്‍ ഇക്കാര്യങ്ങളിൽ ശ്രദ്ദ കാണിക്കണം. കൃത്യം മൂന്നു മണിക്കൂര്‍ മുന്നെയാണു യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ എത്തേണ്ടത്. ഇതിലും വൈകിയെത്തിയാൽ അത് മറ്റുള്ളവരെയും ബാധിക്കും.
കോവിഡ് പരിശോധനകള്‍ ഒഴിവാക്കാൻ ആവുന്നതല്ല, യാത്രക്കാര്‍ സമയത്തിനു തന്നെ വിമാനത്താവളത്തിൽ എത്തി സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
English summary; Qatar Airways asked the passengers to reach airport minimum before 3.hr of the departure due to COVID tests
