21.9 C
Qatar
Thursday, April 16, 2026

കോവിഡ് വാക്‌സിൻ ഫ്ലൂവിൽ നിന്ന് സംരക്ഷണം നൽകില്ല, രണ്ടു വാക്‌സിനുകളും സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥൻ

- Advertisement -

ഫ്ലൂ, കോവിഡ് -19 എന്നിവയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യമേഖലയിലെ മുതിർന്ന  ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കോവിഡ്  വാക്സിൻ ഇൻഫ്ലുവൻസയിൽ നിന്ന് സംരക്ഷിക്കില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നു.

ഇൻഫ്ലുവൻസയിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ഫ്ലൂ വാക്സിൻ എടുക്കേണ്ടത് പ്രധാനമാണെന്നും അതുവഴി ആരോഗ്യ സംവിധാനത്തിന്റെ ബാധ്യത കുറയ്ക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത  വീഡിയോയിൽ വ്യക്തമാക്കുന്നു.

- Advertisement -

“ശൈത്യകാലം അതിവേഗം അടുക്കുന്നുവെന്നത് സൂചന നൽകുന്നത് ഇൻഫ്ലുവൻസയുടെ കാലവും ആരംഭിക്കുന്നു എന്നതാണ്. ചിലർ കരുതുന്നതുപോലെ ഇൻഫ്ലുവൻസ ഒരു ചെറിയ രോഗമല്ല. ഇത് യഥാർത്ഥത്തിൽ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു കാരണമാകുന്നു. നിർഭാഗ്യവശാൽ ചിലരെ മരണത്തിലേക്കും നയിക്കുന്നു.” ഡോ. അൽ ബയാത് പറഞ്ഞു.

പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പ്രാഥമിക ആരോഗ്യ പരിപാലന കോർപ്പറേഷൻ വാർഷിക സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ സെപ്റ്റംബർ 1 മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വർഷം സാധാരണയേക്കാൾ നേരത്തെ ഫ്ലൂ സീസൺ ആരംഭിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നതിനാൽ ആരോഗ്യ മേഖല ഈ വർഷം ആദ്യം തന്നെ ക്യാമ്പയിൻ ആരംഭിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR