ഡൽഹി: രാജ്യത്തെ കൊവിഡ് രോഗമുക്തി കൂടുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 22 സംസ്ഥാനങ്ങളിൽ കോവിഡ് വിമുക്തരാണ് ബാധിതരെക്കാളും എണ്ണത്തിൽ ഉയർന്നു നിൽക്കുന്നത്.കൊവിഡ് കേസുകളിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ വൻ ഇടിവ് രേഖപെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് ഇപ്പോൾ 87. 76 ശതമാനമാണ്. പോസിറ്റിവിറ്റി നിരക്കിൽ 3.58% ഇടിവ് സംഭവിചിട്ടുണ്ട് .ആന്ധ്രാ, ബംഗാൾ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പക്ഷെ ഇപ്പോളും സ്ഥിതി നല്ലതല്ല.തമിഴ്നാട്ടിലെ കേസുകൾ ഇപ്പോഴും ആശങ്കാജനകമാണെന്നും മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, ബ്ലാക്ക് ഫംഗസ് ചികിത്സക്കായുള്ള മരുന്ന് കൂടുതൽ കമ്പനികൾ നിർമ്മിക്കുമെന്നും മന്ത്രാലയം അറിയിച്ചു.ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ബയോമെഡിക്കൽ മാലിന്യങ്ങൾ സംസകരിക്കാനും ,ആശുപത്രികളിൽ അണുബാധ നിയന്ത്രണ സമിതികൾ രൂപീകരിക്കാനും സംസ്ഥാനങ്ങൾക് നിർദേശമുണ്ട്. കടപ്പാട് : Asianet news
- Advertisement -
