23.5 C
Qatar
Thursday, April 16, 2026

ഖത്തറിൽ കോവിഡ് വ്യാ‍പനത്തിൽ വർധനവ്;നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന്റെ നാലാം ഘട്ടം നീളും

- Advertisement -

ദോഹ: ഖത്തറിലെ കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ച് വരുന്ന കോവിഡ് വ്യാപനത്തിൽ ആശങ്ക വ്യക്തമാക്കി കോവിഡ് ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലതിഫ് അൽ ഖാൽ. കോവിഡ് -19 ന്റെ എണ്ണം വർദ്ധിക്കുന്ന ആശങ്കയുണ്ട്. ഖത്തർ പൗരന്മാർക്കും പ്രവാസി പ്രൊഫഷണലുകൾക്കും ഇടയിലാണ് കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് ശുഭ സൂചനയല്ലെന്നും അദ്ദേഹം പറഞ്ഞു.

പെരുന്നാൾ ദിവസത്തിൽ ഉണ്ടായതിലും വർധനവാണ് പെരുന്നാൾ അവധികൾക്ക് ശേഷം രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

- Advertisement -

“പെരുന്നാൾ അവധിക്കാലങ്ങളിൽ ആളുകൾ കുടുംബ സന്ദർശനങ്ങൾക്കും മറ്റു പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും ചിലവഴിക്കുകയാണ് ചെയ്തത്. ഈ സമയങ്ങളിൽ ആളുകൾ കോവിഡ് സുരക്ഷാ മുൻ കരുതലുകൾ പാലിക്കാതിരുന്നത് രോഗവ്യാപനത്തിന് ആക്കം കൂട്ടി. ഇത് കോവിഡ് നിയന്ത്രണങ്ങൾ എടുത്തു കളയുന്നതിന്റെ നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് കാലതാമസം ഉണ്ടാക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്സിൻ അടുത്ത വർഷം അവസാനത്തോടെയാവും ലഭ്യമാവുക. എന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെയും ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് അദ്ദേഹം പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

- Advertisement -

English Summary: Covid cases increasing among Qataris and Expat professionals

Latest news
MORE IN LATEST NEWS

MOST POPULAR