ദോഹ: കോവിഡിന്റെ പുതിയ ഡെൽറ്റ വകഭേദം ഖത്തറിൽ കണ്ടെത്തിയതായി ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറായ ഡോക്ടർ യൂസഫ് അൽ മസ്‌ലമാനി വെളിപ്പെടുത്തി. എന്നാൽ കൂടുതൽ പേടിക്കേണ്ടതില്ലെന്നും വകഭേദം ഖത്തറിലെത്തിയതിന്റെ വേഗം മൂന്നു നാലു മാസങ്ങൾ വൈകിപ്പിച്ചത് ഈ മഹാമാരിയെ നേരിടുന്നതിനു ആരോഗ്യമേഖലക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ ഡെൽറ്റ വകഭേദം കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ടെത്തിയതെന്നും 4 മാസം വൈകി ഖത്തറിലെത്തിയതിനാൽ ഈ സമയം കൊണ്ട് വലിയ അളവിൽ വാക്‌സിനേഷൻ നടത്താൻ സാധിച്ചതിനാൽ സമൂഹം കൂടുതൽ പ്രതിരോധശേഷി കൈവരിച്ചതായും ഡോക്ടർ യൂസഫ് അൽ മസ്‌ലമാനി വ്യക്തമാക്കി.
The official asked people to adhere to preventive measures like wearing masks and maintaining social distancing…
— The Peninsula Qatar (@PeninsulaQatar) August 3, 2021
#Qatar #Covid19 https://t.co/DNNieW9SnK
പുതിയ വകഭേദത്തോട് സമൂഹം എങ്ങനെ പ്രതികരിക്കുന്നുണ്ടെന്നും പ്രതിരോധശേഷിയുടെ അടിസ്ഥാനത്തിൽ കോവിഡ് കേസുകൾ പരിശോധിച്ച് നാലാം ഘട്ടത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാവുമോയെന്നു പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും 12 വയസിനു മുകളിലുള്ളവരിൽ 84% സത്യമാനത്തോളം പേർക്ക് വാക്‌സിൻ നൽകാൻ സാധിച്ചത് ഡെൽറ്റ വകഭേദത്തിനെതിരെ കൂടുതൽ പ്രതിരോധം നൽകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
