29.2 C
Qatar
Thursday, April 16, 2026

കോവിഡ്‌19 : ഖത്തറില്‍ ഇന്ന് 234 പുതിയ കൊറോണ കേസുകള്‍ സ്ഥിതീകരിച്ചു.

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ പുതിയ 234 കൊറോണ കേസുകള്‍ സ്ഥിതീകരിച്ചു. 257 പേര്‍ രോഗമുക്തി നേടി. ഇന്ന് സ്ഥിതീകരിച്ച 234 കേസുകളില്‍ 215 എണ്ണം പ്രാദേശിക കേസുകളും 19 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. നിലവില്‍ 2,875 കേസുകളാണ് ചികിത്സയിലുള്ളത്. ഇതോടെ ഖത്തറില്‍ കോവിഡ്‌ സ്ഥിതീകരിച്ച ആകെ ആളുകളുടെ എണ്ണം 1,25,084 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,902 ടെസ്റ്റുകലാണ് മന്ത്രാലയം നടത്തിയത്. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 7,60,267 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ചത് 49 കേസുകളാണ്, ഇതോടെ ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 450 ആയാണ് കണക്കാക്കുന്നത്.

- Advertisement -

വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം നാല് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 52 ആയി.

COVID-19 ന്റെ നിയന്ത്രണങ്ങൾ ക്രമേണ ഖത്തറിൽ എടുത്തുകളയുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും തങ്ങളുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്:

Latest news
MORE IN LATEST NEWS

MOST POPULAR