27.7 C
Qatar
Thursday, April 16, 2026

കോവിഡ്‌19 മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച റെസ്റ്റോറന്‍റ്റ് അടപ്പിച്ചു.

- Advertisement -

ദോഹ: ഖത്തറി അധികാരികള്‍ നിര്‍ദേശിച്ച കോവിഡ് 19‌ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് റസ്റ്റോറന്‍റ്റ് അടപ്പിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് വാണിജ്യ വ്യവസായ മന്ത്രാലയം 15 ദിവസത്തേക്ക് റസ്റ്റോറന്‍റ്റ് അടപ്പിച്ചത്.

ഇതിനുമുന്‍പ് മന്ത്രാലയം നല്‍കിയ മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബിര്‍കത്ത് അല്‍ അവമാര്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ലോസനി റസ്റ്റോറന്റിനെതിരെയും നടപടിയെടുത്തിരുന്നതായി വാണിജ്യ മന്ത്രാലയം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചു.

- Advertisement -

വാണിജ്യകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇത്തരം വിഷയങ്ങളുമായി ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും ഹോട്ട്‌ലൈൻ 16001 എന്ന നമ്പറിൽ വിളിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR