ജ്യോതിശാസ്ത്രജ്ഞരുടെ കണക്കുകൾ പ്രകാരം ഹിജ്‌റ കലണ്ടർ 1443 ഹിജ്റി മുഹറം മാസത്തിന്റെ ചന്ദ്രക്കല നാളെ തെളിയുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഇന്ന് ദുൽ ഹിജ്ജ മാസത്തിന്റെ അവസാനദിവസമാണെന്നും ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം വ്യക്തമാക്കി.
മുഹറം ചന്ദ്രക്കല ഇന്ന് വൈകുന്നേരം 4:51നു പിറക്കുമെന്ന് ഷെയ്ഖ് അബ്ദുള്ള അൽ അൻസാരി കോംപ്ലക്സ് എക്സിക്യൂട്ടീവ് ഡയറക്ടറായ ഫൈസൽ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. കൂടാതെ മുഹറം ചന്ദ്രക്കല നാളെ വൈകുന്നേരം 6:51നു ആകാശത്തു നിന്നും അപ്രത്യക്ഷമാവുമെന്നും അറിയിച്ചു. അതായതു സൂര്യാസ്തമനത്തിന് ശേഷം 14 മിനിറ്റിനു ശേഷം ദോഹയിലെ ആകാശത്തു നിന്നും ചന്ദ്രക്കല മാഞ്ഞേക്കും. എന്നാൽ ഈ ചന്ദ്രക്കല പടിഞ്ഞാറൻ അറബ് അല്ലെങ്കിൽ ഇസ്ലാമിക് രാജ്യങ്ങളിലെ ആകാശത്തിൽ അധികസമയം പ്രത്യക്ഷമായേക്കും.
