23.5 C
Qatar
Thursday, April 16, 2026

ഖത്തറിലേക്ക് കഞ്ചാവും നിരോധിത ഗുളികകളുടെ ശേഖരവും കടത്താനുള്ള ശ്രമം വിഫലമാക്കി കസ്റ്റംസ്

- Advertisement -

ദോഹ: ഖത്തറിലേക്ക് കഞ്ചാവും നിരോധിത ഗുളികയായ ലിറിക്കയും കടത്താനുള്ള ശ്രമം എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ വിഫലമാക്കി. ഒരു ഏഷ്യൻ യാത്രക്കാരന്റെ ബാഗുകൾ പരിശോധിക്കുന്നതിനിടയിലാണ് ഈ നിരോധിത ഉത്പന്നങ്ങൾ കസ്റ്റംസ് കണ്ടെത്തിയത്.

- Advertisement -

477 ഗ്രാം കഞ്ചാവും 3516 നിരോധിത ലിറിക്ക ഗുളികകളുടെ ശേഖരവുമാണ് കസ്റ്റംസ് ഇൻപെക്ടർമാർ പരിശോധനയിൽ കണ്ടെത്തിയത്. കള്ളക്കടത്തുകാരെ പെട്ടെന്ന് കണ്ടെത്താനുള്ള നൂതന സാങ്കേതികവിദ്യ കസ്റ്റംസിനു പിന്തുണ നൽകുന്നുണ്ട്. ഒപ്പം യാത്രക്കാരുടെ ശരീരഭാഷ മനസിലാക്കി കള്ളക്കടത്തുകാരെ പെട്ടെന്ന് തിരിച്ചറിയാനുള്ള തുടർച്ചയായ പരിശീലനവും കസ്റ്റംസ് ഓഫീസർമാർക്ക് നൽകി വരുന്നുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR