ദോഹ: റുവൈസ് തുറമുഖത്ത് ഹാഷിഷിന്റെ എന്‍വലപ്പുകള്‍ കടത്താനുള്ള ശ്രമം മാരിടൈം കസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. റഫ്രിജറെറ്റെഡ് ഫ്രൂട്ട് കണ്ടെയ്നര്‍കള്‍ക്കുള്ളില്‍ മെറ്റല്‍ ബോക്സുകളിലായിരുന്നു കടത്താന്‍ ശ്രമിച്ചത്. 26 കിലോഗ്രാം ഭാരം വരുന്ന 26 പാക്കേജ് ഹാഷിഷാണ് പിടികൂടിയത്.
അനധികൃത ലഹരി വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടു പോകുന്നതിനെതിരെ അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം അനധികൃത ലഹരി വസ്തുക്കള്‍ കടത്തുന്നത് തടയാനായി കസ്റ്റംസ് ഓഫീസര്‍മാര്‍ക്ക് നൂതനമായ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുക്കാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെകുറിച്ചും ലഹരി വസ്തുക്കള്‍ കടത്തുന്നത് തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങളും അതോറിറ്റി നല്‍കുന്നുണ്ട്.

