ദോഹ: ട്രക്ക് എഞ്ചിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് കടത്താനുള്ള ശ്രമം ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ മാരിടൈം കസ്റ്റംസ് വിഭാഗം തകർത്തു.
4.05 കിലോഗ്രാം ഭാരമുള്ള ഹാഷിഷ്, പച്ചക്കറികൾ കൊണ്ടുപോകുന്ന ട്രക്കിന്റെ എൻജിനിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
നിയമവിരുദ്ധമായ വസ്തുക്കൾ ഖത്തറിലേക്ക് കൊണ്ടുവരുന്നതിനെതിരെ അധികൃതർ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് മനസിലാക്കാനും സഹായിക്കുന്ന നൂതനഉപകരണങ്ങളും തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാവിധ പിന്തുണയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകിവരുന്നുണ്ട്.
