29.2 C
Qatar
Thursday, April 16, 2026

കുവൈത്ത് മുൻസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന പ്രവാസികളെ പിരിച്ചുവിടാൻ തീരുമാനം.

- Advertisement -

കുവൈത്ത് സിറ്റി: മുൻസിപ്പാലിറ്റി കൗൺസിലിൽ എക്‌സിക്യൂട്ടീവുകളായി ജോലി ചെയ്തിരുന്ന 150 പ്രവാസികളെ പിരിച്ചു വിടാനുള്ള നടപടികൾ ഊർജിതമാക്കി. മുൻസിപ്പാലിറ്റി മന്ത്രി വാലിദ് അൽ ജാസിമാണ് നിർദേശം നൽകിയത്. സ്വദേശവത്കരണ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

ഇതിനു മുൻപ് മുൻസിപ്പാലിറ്റി 300 പ്രവാസികളെ പിരിച്ചു വിട്ടിരുന്നു. അതിന് പുറമെ ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് രംഗങ്ങളിൽ ജോലി ചെയ്തിരുന്ന 25 പേരെയും ഇതിന് മുൻപ് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 150 പ്രവാസികളെ പിരിച്ചു വിടാനുള്ള തീരുമാനമായത്. അഡ്മിനിസ്ട്രെറ്റീവ്, ടെക്നിക്കൽ, എഞ്ചിനിയറിങ്ങ്, സർവീസ് സെക്റ്ററുകളിൽ കുറഞ്ഞ സമയം കൊണ്ടുതന്നെ 100 ശതമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി നടപടികൾ ഊർജിതമാക്കിയത്.

Latest news
MORE IN LATEST NEWS

MOST POPULAR