ദോഹ: ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയയുടെയും യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസിന്റെയും സാന്നിധ്യത്തിൽ പതിനൊന്നാമത് സ്ക്വാഡ്രൺ(വിമാനവ്യൂഹം) ഉദ്ഘാടനം ചെയ്തു. ഹോക്ക് വിമാനങ്ങളിലുള്ള സംയുക്ത പരിശീലനത്തിനുള്ള സ്ക്വാഡ്രൺ ആണിത്. റോയൽ എയർഫോഴ്‌സിന്റെ ലീമിംഗ് എയർഫോഴ്‌സ് സ്‌റ്റേഷനിലാണ് ചടങ്ങ് നടന്നത്.
ഖത്തർ അമീരി എയർഫോഴ്‌സും റോയൽ എയർഫോഴ്‌സും തമ്മിലുള്ള സംയുക്ത പ്രവർത്തന, ഏകോപന കഴിവുകൾ വർധിപ്പിക്കുന്നതിൽ സ്ക്വാഡ്രൺ ഒരു പ്രധാന ഘടകമാണ്. ഭാവിയിൽ സമാധാന പരിപാലന ശ്രമങ്ങളിലും സൈനിക ശ്രമങ്ങളിലും സഹകരണം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
ഖത്തരി അമീരി എയർഫോഴ്‌സിന്റെ ലോഗോയുള്ള സംയുക്ത സ്ക്വാഡ്രൺ, ഖത്തറി, യുകെ പൈലറ്റുമാർക്ക് ഹോക്ക് T2 ന്റെ ഏറ്റവും പുതിയ വേർഷൻ വിമാനങ്ങൾ ഉപയോഗിച്ച് ഒരുമിച്ച് പരിശീലനം നടത്താൻ പ്രാപ്തമാക്കും.
ഏറ്റവും പുതിയ തലമുറ യുദ്ധവിമാനങ്ങൾ പോലെ പ്രവർത്തിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന അത്യാധുനിക സിമുലേഷനാണ് ഹോക്ക് വിമാനം ഉപയോഗിക്കുന്നത്. ഖത്തർ കമാൻഡർ അമീരി എയർഫോഴ്‌സ് മേജർ ജനറൽ (പൈലറ്റ്) ജാസിം ബിൻ മുഹമ്മദ് അൽ മന്നായ്, ഖത്തർ സായുധ സേനയിലെ നിരവധി റാങ്കിംഗ് ഓഫീസർമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിൽ ബിഎഇ സിസ്റ്റം സിഇഒ ഡോ.ചാൾസ് വുഡ്ബേണും പങ്കെടുത്തു.
