30.7 C
Qatar
Friday, April 24, 2026

ഖത്തറിൽ ഹോട്ടൽ ക്വാറന്റൈൻ ബുക്കിംഗ് ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഡിസ്‌കവർ ഖത്തർ അറിയിച്ചു

- Advertisement -

ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്നവർക്കുള്ള ഹോട്ടൽ ക്വറന്റിന് ബുക്കിംഗ് ഓഗസ്റ്റ് 31വരെ നീട്ടിയാതായി ഡിസ്കവർ ഖത്തർ അറിയിച്ചു. അതോടൊപ്പം ക്വറന്റിന് പാക്കേജിൽ രണ്ടു ഹോട്ടൽ കൂടെ ഉൾപ്പെടുത്തി. അവന്യൂ ഹോട്ടൽ, ഹിൽട്ടന്റെ ഡബിൾ ട്രീ എന്നീ രണ്ടു ഹോട്ടലുകൾ കൂടിയാണ് ഉൾപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ക്വറന്റിന് മുറികളുടെ എണ്ണം 8,886 ആയി.

ഖത്തർ മന്ത്രാലയത്തിന്റെ കോവിഡ് ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാ സ്വദേശി പ്രവാസികൾക്കും 7 ദിവസം സ്വന്തം ക്വാററ്റിനിൽ കഴിയണമെന്നത് നിർബന്ധിത വ്യവസ്ഥയാണ്. അതേസമയം ഖത്തറിൽ നിന്നും കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം വിദേശ യാത്ര കഴിഞ്ഞു വരുന്നവർക്ക് 6 മാസത്തേക്ക് ക്വാററ്റിന് നടപടികളിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

- Advertisement -

ഡിസ്കവർ ഖത്തർ മുഖേനെയാണ് ക്വാറന്റൈൻ ബുക്ക് ചെയ്യേണ്ടത്. ഇതുവരെ 62 ഹോട്ടലുകൾ ക്വാറന്റീനിനായി സജ്ജമാണ്. 2,300 റിയാൽ മുതലാണ് നിരക്കുകൾ. ഹമദ് വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്കുള്ള സൗകര്യം, മൂന്നു നേരത്തെ ഭക്ഷണം, ആറാം ദിവസം പി.സി.ർ പരിശോധന എന്നിവ യുൾപ്പെടുന്നതാണ് വെൽക്കം ഹോം ക്വാറന്റൈൻ പാക്കേജ്.

Latest news
MORE IN LATEST NEWS

MOST POPULAR