22.6 C
Qatar
Friday, April 17, 2026

ദോഹ ബാങ്കിലെ മലയാളി ജീവനക്കാരന് ഗിന്നസ് ലോക റെക്കോർഡ്!

- Advertisement -

ദോഹ, ഖത്തർ: ദോഹ ബാങ്ക് റീട്ടെയിൽ ബാങ്കിംഗിൽ ജോലി ചെയ്യുന്ന മലയാളിയായ ഷക്കീർ ചീറായി ഖത്തറിനു കുറുകെ ഏറ്റവും വേഗത്തിൽ കാൽനടയായി (പുരുഷൻ) കടന്നതിന്റെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി.

2023 ഫെബ്രുവരി 17 മുതൽ 2023 ഫെബ്രുവരി 18 വരെയുള്ള കാലയളവിൽ 1 ദിവസം 6 മണിക്കൂർ 56.50 സെക്കൻഡിനുള്ളിൽ അബു സമ്ര അതിർത്തിയിൽ നിന്ന് അൽ റുവൈസിലേക്ക് ഒരു സോളോ അൾട്രാ മാരത്തൺ ഓട്ടം നടത്തിക്കൊണ്ടാണ് അദ്ദേഹം ഈ മഹത്തായ നേട്ടം കൈവരിച്ചത്.

- Advertisement -

ദോഹ ബാങ്കിന്റെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഫഹദ് ബിൻ ഫൈസൽ അൽതാനി, ഷക്കീറിന്റെ ശ്രദ്ധേയമായ നേട്ടത്തിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. സജീവവും ആരോഗ്യകരവുമായ ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ചും ജീവനക്കാരുടെ ക്ഷേമത്തിനായുള്ള ദോഹ ബാങ്കിന്റെ ഉറച്ച പ്രതിബദ്ധതയെക്കുറിച്ചും ഷെയ്ഖ് അബ്ദുൾറഹ്മാൻ കൂടുതൽ ഊന്നൽ നൽകി. ഒപ്പം ഷക്കീറിന് അംഗീകാരങ്ങൾ നൽകുകയും ചെയ്തു.

Content Highlights: Doha Bank staff achieves Guinness World Record

Latest news
MORE IN LATEST NEWS

MOST POPULAR