ദോഹ: എക്സ്പോ 2023 ദോഹക്ക് മികച്ച തുടക്കം. ഇന്നു മുതൽ പൊതുജനങ്ങൾക്ക് അൽ ബിദ്ദ പാർക്കിൽ നടക്കുന്ന എക്സ്പോ സന്ദർശിക്കാം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി തിങ്കളാഴ്ച വൈകുന്നേരം അൽ ബിദ്ദ പാർക്കിൽ ‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന പ്രമേയത്തിൽ നടക്കുന്ന
ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോ 2023 ദോഹയുടെ ഉദ്ഘാടനച്ചടങ്ങിന് നേതൃത്വം നൽകി.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, റിപ്പബ്ലിക് ഓഫ് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത് മിർസിയോവ്, ജിബൂട്ടി പ്രസിഡന്റ് ഇസ്മായിൽ ഒമർ ഗുല്ലെ, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സൻ, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി, റിപ്പബ്ലിക് ഓഫ് യെമൻ പ്രധാനമന്ത്രി ഡോ. മെയ്ൻ അബ്ദുൾ മാലിക് സയീദ്, റിപ്പബ്ലിക് ഓഫ് റുവാണ്ടയുടെ പ്രധാനമന്ത്രി ഡോ എഡ്വാർഡ് എൻഗിറെന്റെ തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ഖത്തർ അമീറും വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.
