തൊഴിലന്വേഷകരായ നമുക്ക് പലപ്പോഴും അറിയാത്ത ഒരു കാര്യമാണ് എങ്ങനെയാണ് വലിയ കമ്പനികളിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നതെന്നത്. അങ്ങനെ വലിയ കമ്പനികളിലേക്ക് ജോലി അപേക്ഷകൾ അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട വസ്തുതകളുണ്ട്.
ഉദാഹരണത്തിന് ഇന്ന് ഖത്തറിലെ സാമാന്യം ഒരു വലിയ കമ്പനി ഒരു ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന് പരസ്യം ചെയ്‌താൽ 200 മുതൽ 500 വരെ അപ്ലിക്കേഷൻസ് ഉണ്ടാകും. ഒരിക്കലും ഒരു വ്യകതി ഇരുന്നു ഈ 500ലധികം അപേക്ഷകൾ വായിച്ചിട്ടല്ല വിലയിരുത്തുന്നത് എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു.
ഇങ്ങനെ ഉള്ള കമ്പനികൾ അവരുടെ കറിയർ പോർട്ടലിൽ ഉപയോഗിക്കുന്ന ഒരു ടെക്നോളജിയാണ് ATS (Application Tracking System). ലഭിക്കുന്ന അപേക്ഷകളിൽ 78% ശതമാനവും നിരസിക്കുന്നത് ചെയ്യുന്നത് ഈ ATS സംവിധാനം തന്നെയാണ്. അതായത് ബാക്കി വരുന്ന 22% മാത്രമാണ് ഒരു മനുഷ്യന്റെ (HR Team/ Recruiter) കണ്ണുകളിലൂടെ വിലയിരുത്തുന്നൊള്ളു.
ഇതു കൊണ്ടാണ് വളരെ അതികം നമ്മുടെ പ്രൊഫൈലിന് ഏറ്റവും അർഹത ഉള്ള ജോലി പോലും അപ്ലൈ ചെയ്ത് മണിക്കൂറുകൾക്കകം റിജെക്ഷൻ മെയിൽ ലഭിക്കുന്നത്.
കമ്പനി നൽകിയിരിക്കുന്ന ജോബ് ഡെസ്ക്രിപ്ഷൻ ഒരു അപേക്ഷയുമായി എത്രത്തോളം ബന്ധമുണ്ടെന്ന് കമ്പ്യൂട്ടർ അൽഗോരിതം വഴി മനസ്സിലാകുന്ന ഒരു പ്രക്രിയയാണ് ATS.
ലളിതമായി പറയുകയാണെങ്കിൽ ജോബ് ഡെസ്ക്രിപ്ഷനിലുള്ള എത്രത്തോളം വാക്കുകൾ നിങ്ങളുടെ അപേക്ഷയിൽ ഉണ്ടെന്നാണ് നോക്കുന്നത്. ഉദാഹരണത്തിന്: ടെക്നോളജിപരമായി പല കാര്യങ്ങളും അറിയുന്ന നമ്മൾ പലപ്പോഴും MS Office അറിയുമെന്ന് അപേക്ഷയിൽ എഴുതുന്നത് ഒരു കുറവായിട്ടാണ് കണ്ടിട്ടുണ്ടായിരിക്കുക
. എന്നാൽ അപ്ലൈ ചെയ്യുന്ന ജോബ് ഡെസ്ക്രിപ്ഷനിൽ MS office എന്ന ആവശ്യകത കൊടുത്തിട്ടുണ്ടെങ്കിൽ ആ വാക്ക് (keyword) അപ്ലിക്കേഷനിൽ ഇല്ല എങ്കിൽ അത് relevancy score നെ ബാധിക്കുകയും, ഈ അപേക്ഷ അനുയോജ്യമല്ല എന്ന് ATS തന്നെ വിലയിരുത്തി HR ന്റെ മുൻപിൽ എത്തുന്നതിന്റെ മുൻപ് തന്നെ റിജക്റ്റ് ചെയ്യുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ എല്ലാ ജോലിക്കും ഒരേ RESUME തന്നെ forward ചെയ്യുന്നതിന് പകരം നിങ്ങളുടെ പ്രൊഫൈലിന് വളരെ അധികം ബന്ധമുള്ള ജോബുകൾക് job description/requirement ഇൽ കാണിച്ച ഓരോ കാര്യങ്ങളും നിങ്ങളുടെ Resume യിൽ ഉണ്ടെന്ന് ഉറപ്പു വരുത്തി അപേക്ഷിക്കുക. അല്ലാത്ത പക്ഷം മാറ്റം വരുത്തി മാത്രം അപ്ലൈ ചെയ്യുക. Qatar living ഇൽ കാണുന്ന ജോലികൾക്കോ, ഒരു mail id യിലേക് resume നേരിട്ട് അയക്കാൻ ആവശ്യപ്പെടുന്ന ജോലികൾക്കോ ഈ കാര്യം ശ്രദ്ധികേണ്ടതില്ല. പക്ഷെ കമ്പനിയുടെ വെബ്സൈറ്റിൽ ഉള്ള കരിയർ പോർട്ടൽ വഴിയോ മറ്റു ജോബ് സൈറ്റ്കൾ വഴിയോ ആണ് അപ്ലൈ ചെയ്യുന്നതെങ്കിൽ ATS ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് .
ATS ഒരു paid software ആണെങ്കിലും jobscan.co എന്ന website ഇൽ അവരുടെ demo വഴി നമ്മുടെ resume ഉം apply ചെയ്യാൻ പോകുന്ന job description ഉം കോപ്പി ചെയ്തു relevancy score ചെക്ക് ചെയ്യാൻ കഴിയും. എങ്ങനെ relevancy score improve ചെയ്യാം എന്ന tips ഉം റിസൾട്ടിന്റെ കൂടെ കൊടുത്തിട്ടുണ്ടാകും. relevancy score കൂട്ടാൻ വേണ്ടി keyword ഉകൾ ബന്ധമില്ലാതെ കുത്തിനിറയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക. കാരണം ATS വഴി പാസ്സാകുന്ന ഒരു resume അവസാനം ഒരു മനുഷ്യനും വായിക്കേണ്ട രൂപത്തിൽ ആയിരിക്കണം.
Note: അതിബുദ്ധി ചിന്തിക്കേണ്ട – മനുഷ്യന് വായിക്കാൻ കഴിയുന്ന രീതിയിൽ resume എഴുതി ബാക്കി സ്ഥലങ്ങളിൽ keyword ഉകൾ ചുമ്മാ type ചെയ്ത് അവസാനം keyword ന്റെ കളർ white ഇലേക്ക് change ചെയ്യുന്ന വിദ്യയൊക്കെ നമ്മുടെ പൂർവീകർ പയറ്റിയതോണ്ട് അതൊക്കെ മനസ്സിലാക്കാൻ ഇപ്പോഴത്തെ ATS കൾക്ക് കൃത്രിമ ബുദ്ധിയുണ്ട്.
Content ©️ Mohammed Ramees P
