22.6 C
Qatar
Thursday, April 16, 2026

ഷെയ്ഖ് ഹംദാൻ ലോകത്തിന്റെ സഹായഹസ്തം

- Advertisement -

അബുദാബി: കേരളത്തോടും പ്രത്യേകിച്ച് മലയാളികളോടും ഏറെ അടുപ്പം പുലർത്തിയിരുന്ന ഷെയ്ഖ് ഹംദാന്റെ സഹായം എത്തിയിരുന്ന ഒട്ടേറെ ആരാധനാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപങ്ങളമുണ്ട്. കേരളമടക്കം വിവിധ രാജ്യങ്ങളിൽ വിദ്യാഭ്യാസ സ്ഥാപങ്ങളും ആശുപത്രികളും, ആരാധനാലയങ്ങളും അദ്ദേഹം നിർമിച്ച് നൽകിയിട്ടുണ്ട്.

സ്‌കൂൾ ഇല്ലാത്തതിന്റെ പേരിൽ വിദ്യാഭ്യാസവും, ആരാധനാലയത്തിന്റെ അഭാവത്തിൽ പ്രാർത്ഥനയും, ആശുപത്രി ഇല്ലാത്തതിനാൽ ചികിത്സയും മുടങ്ങരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ നയം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാരുണ്യം സ്‌കൂളായും, ആശുപത്രിയായും, പള്ളിയായും വിവിധ രാജ്യങ്ങളിൽ ഉയർന്നു.

- Advertisement -

ഇന്ത്യ, പാകിസ്ഥാൻ, മെക്സിക്കോ, ഔട്രേലിയ, ആഫ്രിക്ക, അയർലൻഡ്, യൂറോപ്പ്, സുഡാൻ, പലസ്‌തീൻ, ജോർദാൻ, ലബനൻ തുടങ്ങി ഷെയ്ഖ് ഹംദാന്റെ കാരുണ്യം മെത്തിയിരുന്ന രാജ്യങ്ങളുടെ പട്ടിക നീളും. ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് ആദ്യം സഹായം എത്തുക അദ്ദേഹത്തിന്റെ കൈകളിൽ നിന്നായിരിക്കും.

പലസ്‌തീൻ ജനതക്ക് 2 കോടിയുടെ മെഡിക്കൽ ഉപകാരങ്ങളാണ് ആൽമക്ത്തും ഫൗണ്ടേഷൻ എത്തിച്ചത്. ജോർദാനിൽ അൽ അമൽ കാൻസർ സെന്റര്, ആഫ്രിക്കൻ രാജ്യങ്ങളിൽ 40 സ്കൂളികൾ 20 കോളേജുകൾ, പലസ്‌തീൻ വിദ്യാർത്ഥികൾക്ക് ജോർദാനിലെ കോളേജിൽ ചേർന്ന് പഠിക്കാനുള്ള സ്ഥിരം സഹായം, വിദ്യാർത്ഥികൾക്കുള്ള ഭാവന നിർമാണം തുടങ്ങി എന്നി ഒട്ടനവധി സഹായങ്ങളും അദ്ദേഹത്തിന്റെ കൈകളിൽ നിന്നായിരുന്നു. അതുകൊണ്ട് തന്നെ ഷെയ്ഖ് ഹംദാൻ ബിൻ റഷീദ് അൽ മക്തൂമിന്റെ വേർപാട് ലോക രാജ്യങ്ങൾക്ക് തീരാ നഷ്ടമാണ്.

Latest news
MORE IN LATEST NEWS

MOST POPULAR