- Advertisement -
ഖത്തറിനടുത്തുള്ള അറേബ്യൻ ഗൾഫ് കടലിൽ ഭൂചലനം രേഖപ്പെടുത്തിയതായി ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ദോഹ സമയം രാവിലെ 10:49:21 നാണ് ഭൂകമ്പം നടന്നതായി രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
