- Advertisement -
ദോഹ: ഈജിപ്ത് എയർ ദോഹയിലേക്കും പുറത്തേക്കും ദിവസേന വിമാനം ഓടിക്കാൻ പദ്ധതിയിടുന്നതായി ഈജിപ്ത് വ്യോമയാന മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആവശ്യമുണ്ടെങ്കിൽ അധിക ഫ്ലൈറ്റ് ചേർക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജനുവരി 18 തിങ്കളാഴ്ച മുതൽ ഖത്തറിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുമെന്ന് ഈജിപ്ത് എയർ ചെയർമാൻ പ്രാദേശിക ടിവിയോട് പറഞ്ഞു. കെയ്‌റോയിൽ നിന്ന് ദിവസേനയുള്ള വിമാന സർവീസുകൾക്ക് പുറമേ, ആഴ്ചയിൽ നാല് വിമാനങ്ങളും അലക്സാണ്ട്രിയയിൽ നിന്ന് ദോഹയിലേക്ക് സർവീസ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തർ എയർവേയ്‌സ് വെള്ളിയാഴ്ച ദോഹയ്ക്കും ഈജിപ്തിനും ഇടയിൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി റോയിട്ടേഴ്‌സ് കൈറോ വിമാനത്താവള വൃത്തങ്ങളെ ഉദ്ധരിച്ച് അറിയിച്ചു.
- Advertisement -
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്ക് ഗതാഗതം ഈ പ്രകാരം സാധ്യമാകുമെന്ന് വ്യോമയാന വൃത്തങ്ങൾ അറിയിച്ചു.
