25.1 C
Qatar
Thursday, April 16, 2026

ഖത്തറിൽ സ്വകാര്യ മേഖലയിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം

- Advertisement -

ദോഹ: ഈദുൽ ഫിത്തർ പ്രമാണിച്ച് ഖത്തറിലെ സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. തൊഴിൽ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചതായി മന്ത്രാലയം അറിയിച്ചു. ഒന്നാം പെരുന്നാൾ ദിവസവും അടുത്ത 2 ദിവസങ്ങളിലുമായിരിക്കും അവധി.

അതേസമയം അവധി ദിവസങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നതിന് ഓവർടൈം വ്യവസ്ഥകളും അലവൻസുകളും ബാധകമാക്കുമെന്നും തൊഴിൽ മന്ത്രാലയം കൂട്ടിച്ചേർത്തു. സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും തൊഴിൽ മന്ത്രാലയം പെരുന്നാൾ ആശംസകൾ നേർന്നു.

Latest news
MORE IN LATEST NEWS

MOST POPULAR