ദോഹ: ഈദ് അൽ ഫിത്തർ പ്രമാണിച്ച് വോഖോദ് തങ്ങളുടെ ഔദ്യോഗിക അവധി 2022 മെയ് 1 മുതൽ മെയ് 9 വരെ ആരംഭിക്കുമെന്ന് അറിയിച്ചു. അതേസമയം, ഈദിന്റെ മൂന്നാം ദിവസം മുതൽ FAHES അതിന്റെ സ്ഥിരം സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കും.
2022 മെയ് 1 ഞായറാഴ്‌ചയാണ് ഈദ് വരുന്നതെങ്കിൽ, വെള്ളിയും ശനിയും ഒഴികെ മെയ് 3 മുതൽ മെയ് 9 വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ഫാഹെസ് സ്ഥിരം സ്റ്റേഷനുകൾ പ്രവർത്തിക്കും.
2022 മെയ് 2 തിങ്കളാഴ്ച്ചയാണ് ഈദ് വരുന്നതെങ്കിൽ, വെള്ളിയും ശനിയും ഒഴികെ മെയ് 4 മുതൽ മെയ് 9 വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ഫഹെസ് സ്റ്റേഷനുകൾ പ്രവർത്തിക്കും.
ഈ കാലയളവിൽ രാവിലെ 11.45ന് ഗേറ്റുകൾ അടയ്ക്കും.
