25 C
Qatar
Thursday, April 16, 2026

മിനിമ വേതനം നൽകിയില്ലെങ്കിൽ 1 വർഷം തടവും 10,000 റിയാൽ പിഴയും

- Advertisement -

ദോഹ: തൊഴിലാളികൾക്കും ഗാർഹിക ജീവനക്കാർക്കും മിനിമം വേതനം ഉറപ്പ് വരുത്തിക്കൊണ്ട് ഇറക്കിയ ഉത്തരവ് പാലിച്ചില്ലെങ്കിൽ 10,000 റിയാൽ പിഴയും അതോടൊപ്പം 1 വർഷം തടവും ലഭിക്കുമെന്ന് ഖത്തർ മന്ത്രാലയം. തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ ഇൻസ്‌പെക്ഷൻ വിഭാഗം ആയ ഡയറക്ടർ ഫഹദ് അൽ ദോസരിയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേകമായി നിയോഗിക്കപ്പെട്ട കമ്മിറ്റിയും ഗവേഷണ കേന്ദ്രവും നടത്തിയ വിദ്ഗ്ധ പഠനത്തിനുശേഷമാണ് മിനിമം വേതനം നിശ്ചയിച്ചത്.

1000 റിയാൽ ആണ് മിനിമം വേതനം താമസവും ഭക്ഷണവും നല്കുന്നില്ലെങ്കിൽ താമസ ചെലവിനായി 500 റിയാലും, ഭക്ഷണത്തിനായി 300 റിയാലും നൽകാനും നിയമത്തിൽ പറയുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധികരിച്ച് 6 മാസം കഴിയുന്നതോടെ നിയമം പ്രാപല്യത്തിൽ വരും. നിലവിൽ മിനിമം വേതനം ലഭിക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്നും, തൊഴിലാളികളുടെ താമസം സംബന്ധിച്ച നിയമലംഘനങ്ങൾ സംഭവിച്ചാൽ 6 മാസം തടവും 2000 റിയാൽ മുതൽ 2 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ലേബർ ഇൻസ്‌പെക്ഷൻ ഡയറക്ടർ സോദരി വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR